CricketLatest NewsNewsSports

അര്‍ഷ്‌‌ദീപ് ഓരോ മത്സരം കഴിയുമ്പോഴും വളരുകയാണ്: താരത്തെ പ്രശംസിച്ച് കെഎൽ രാഹുൽ

കാര്യവട്ടം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കതിരായ ആദ്യ ടി20യില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത യുവ താരം അര്‍ഷ്‌ദീപ് സിംഗിനെ പ്രശംസിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ. ഏഴ് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ഈ ഓവറില്‍ അര്‍ഷ് പിഴുതത്. ഇന്ത്യന്‍ ടീമിന് എപ്പോഴും ഒരു ഇടംകൈയന്‍ പേസറെ ആവശ്യമുണ്ടെന്നും അര്‍ഷ്‌‌ദീപ് ഓരോ മത്സരം കഴിയുമ്പോഴും വളരുകയാണെന്നും രാഹുൽ പറഞ്ഞു.

‘അര്‍ഷ്‌‌ദീപ് ഓരോ മത്സരം കഴിയുമ്പോഴും വളരുകയാണ്. ഓരോ മത്സരത്തിലും മെച്ചപ്പെടുന്നു. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ അര്‍ഷ്‌ദീപിനെ അടുത്തറിഞ്ഞിട്ടുണ്ട്. ഈ സീസണില്‍ ഫ്രാഞ്ചൈസിക്കായി വിസ്‌മയ പ്രകടനമാണ് പുറത്തെടുത്തത്. ടീമിലെ നമ്പര്‍ 1 ഡെത്ത് ബൗളറായ കാഗിയോ റബാഡ അര്‍ഷ്‌‌ദീപിനെ കുറിച്ച് ഏറെ സംസാരിച്ചു’.

‘ഇന്ത്യന്‍ ടീമിന് എപ്പോഴും ഒരു ഇടംകൈയന്‍ പേസറെ ആവശ്യമുണ്ട്. അര്‍ഷ്‌ദീപിനെ പോലൊരു താരം ടീമിലുള്ളത് മഹത്തരമാണ്’ രാഹുൽ പറഞ്ഞു. മത്സരത്തിൽ അര്‍ഷ്‌ദീപിന്‍റെ ഓവറിലെ രണ്ടാമത്തെ പന്തില്‍ ഇന്‍സൈഡ് എഡ്‌ജായി ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്സ്മാൻ ക്വിന്‍റണ്‍ ഡികോക്ക്1) പുറത്തായി. തൊട്ടടുത്ത പന്തില്‍ എയ്‌ഡന്‍ മാര്‍ക്രം റണ്ണൊന്നു നേടിയില്ല. നാലാം പന്തില്‍ ബൗണ്ടറിയും പിന്നാലെ തുടരെ തുടരെ രണ്ട് വൈഡും പിറന്നു.

Read Also:- വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..

എന്നാല്‍, വീണ്ടുമെറിഞ്ഞ അഞ്ചാം പന്തില്‍ റൂസ്സേയേയും അവസാന പന്തില്‍ കില്ലര്‍ മില്ലറേയും അര്‍ഷ്‌ദീപ് മടക്കി. റൂസോ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിയപ്പോള്‍ മില്ലര്‍ ബൗള്‍ഡാവുകയായിരുന്നു. ഇരു താരങ്ങളുടേയും പുറത്താകല്‍ ഗോള്‍ഡന്‍ ഡക്കാണ് എന്ന സവിശേഷതയുമുണ്ട്. നാല് ഓവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി അര്‍ഷ്‌ദീപ് സിംഗായിരുന്നു മത്സരത്തിലെ മികച്ച താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button