
ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. ഉച്ചയ്ക്ക് 1.30യ്ക്ക് ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏകദിന പരമ്പരയില്‍ മടങ്ങിയെത്തുന്നു എന്നതാണ് പ്രധാന സവിശേഷത. ഏകദിന പരമ്പരയുടെ തയ്യാറെടുപ്പുകള്‍ക്കായി രോഹിത് ശര്‍മ്മയും സംഘവും ഗുവാഹത്തിയില്‍ ഇന്നലെ എത്തിയതായി ബിസിസിഐ അറിയിച്ചു.
രാജ്‌കോട്ടിലെ ടി20 വിജയത്തിന് പിന്നാലെ ഹര്‍ദ്ദിക് പാണ്ഡ്യയടക്കമുള്ള യുവതാരങ്ങളും ഗുവാഹത്തിയിലെത്തി. ഇന്ന് ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനത്തിനിറങ്ങും. ബംഗ്ലാദേശിനെതിരായ ഏകദിനത്തിനിടെ വിരലിന് പരിക്കേറ്റ രോഹിത് ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. പരിക്കിനെ തുടര്‍ന്ന് മാസങ്ങളായി പുറത്തിരിക്കുന്ന പേസര്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവാണ് ഏകദിന ടീമില്‍ ഏറ്റവും ശ്രദ്ധേയം.
ഹൈദരാബാദില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20ക്കിടെയാണ് ബുമ്രക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ ടി20 ലോകകപ്പ് നഷ്ടമായ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനം കഴിഞ്ഞാണ് ഗുവാഹത്തിയിലേക്ക് വരുന്നത്. പേസര്‍ മുഹമ്മദ് ഷമിയുടെ മടങ്ങിവരവും പരമ്പരയുടെ ആകര്‍ഷണമാണ്.
Read Also:- ഹാജര്‍ കുറവെന്ന് പറഞ്ഞ് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല: കോഴിക്കോട് വിദ്യാര്‍ത്ഥി ജീവനൊടുക്കി
ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹർദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്.
Post Your Comments