ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ മറ്റൊന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഉദയ് എന്ന ചീറ്റയാണ് ചത്തത്. കുനോ നാഷണൽ പാർക്കിലാണ് ചീറ്റ കഴിഞ്ഞിരുന്നത്. അസുഖം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എട്ട് ചീറ്റകളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്. ഇതിൽ ഒരെണ്ണം നേരത്തെ തന്നെ ചത്തിരുന്നു.
സാഷ എന്ന ചീറ്റ പുലിയാണ് അന്ന് ചത്തത്. കിഡ്‌നി സംബന്ധമായ അസുഖം കാരണമാണ് സാഷ മരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളിൽ ഇനി ആറെണ്ണം മാത്രമാണ് ബാക്കിയുള്ളത്. ഉദയ് എന്ന ചീറ്റയുടെ മരണ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
Read Also: പെണ്‍കുട്ടികള്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന് പിന്നിലെ രഹസ്യം അറിയാം
Post Your Comments