Latest NewsNewsIndia

21 പേർ മരിച്ച ഗുജറാത്തിലെ പടക്കനിര്‍മാണശാലയിലെ സ്‌ഫോടനം : ഉടമ അറസ്റ്റില്‍ 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്കനിര്‍മാണശാലയില്‍ 21 പേരുടെ മരണത്തിനിടയായ സ്ഫടനുമായി ബന്ധപ്പെട്ട് പടക്ക നിര്‍മാണശാല ഉടമ അറസ്റ്റില്‍. നിയമവിരുദ്ധമായാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയെ അറസ്റ്റ് ചെയ്തത്.

സ്‌ഫോടനത്തില്‍ അഞ്ചുകുട്ടികള്‍ അടക്കം 21 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ഇരു സര്‍ക്കാരുകളും 50,000 രൂപ വീതം നല്‍കും.

സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീണിരുന്നു. അവശിഷ്ടങ്ങള്‍ക്കടിയിലായി നിരവധിപേരാണ് കുടുങ്ങി കിടന്നിരുന്നത്. ദീസ മുനിസിപ്പാലിറ്റിയിലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button