ബെംഗളൂരു: ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍പ്പോയ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പിടിയില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് മുഹമ്മദ് ഗൗസ് നയാസിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനാണ് നയാസി.
Read Also: ഇനി സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചു: കാരണം തുറന്നു പറഞ്ഞ് എം എം മണി
2016ല്‍ ബാംഗ്ലൂരില്‍ ആര്‍എസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രമുഖ നേതാവായ മുഹമ്മദ് ഗൗസ് നിയാസി. ആര്‍എസ്
എസിന്റെ ശിവാജിനഗര്‍ ശാഖയുടെ മണ്ഡലം പ്രസിഡന്റും ബിജെപി ശിവാജിനഗര്‍ സെക്രട്ടറിയുമായിരുന്നു 35 കാരനായ രുദ്രേഷ്. സംഭവശേഷം രക്ഷപ്പെട്ട നയാസി വിദേശത്ത് പലയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.
ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പിടിയിലായ നയാസിയുമായി എന്‍ഐഎ സംഘം ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും. നിര്‍ണായക നടപടിയാണ് എന്‍ഐഎ സ്വീകരിച്ചിരിക്കുന്നത്. നയാസിയെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കര്‍ണാടകയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും പിഎഫ്‌ഐ മൊഡ്യൂളുകള്‍ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന.
Post Your Comments