കേപ്ടൗൺ: പുതുവർഷത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു. കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 7 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും ചേർന്നാണ് ഇന്ത്യയുടെ വിജയം പൊരുതി നേടിയത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റൺസ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 23 പന്തിൽ 28 റൺസെടുത്ത് യശസ്വി പുറത്തായപ്പോൾ 11 പന്തിൽ 10 റൺസെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തിൽ 12 റൺസെടുത്ത് കോലിയും വീണെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു.
17 റൺസുമായി രോഹിത്തും റൺസുമായി നാലു റൺസോടെ ശ്രേയസും പുറത്താകാതെ നിന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര ഇന്ത്യ 1-1ന് സമനിലയിൽ പിടിച്ചു. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു. പുതുവർഷത്തിൽ ജയത്തോടെ തുടങ്ങിയ ഇന്ത്യ കേപ്ടൗണിൽ ആദ്യ വിജയമാണ് സ്വന്തമാക്കിയത്.
ചെറിയ വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി യശസ്വി ജയ്‌സ്വാൾ തകർത്തടിച്ചു തുടങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി. രോഹിത്തിന് രണ്ട് തവണ ജീവൻ കിട്ടിയതും ഇന്ത്യക്ക് അനുഗ്രഹമായി.വിജയത്തിന് നാലു റൺസകലെയാണ് കോലി പുറത്തായത്. സ്‌കോർ ദക്ഷിണാഫ്രിക്ക 55, 176, ഇന്ത്യ 153, 80-3. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഓവറുകളിൽ പൂർത്തിയായ മത്സരമെന്ന നാണക്കേടും കേപ്ടൗൺ ടെസ്റ്റിനായി. രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകൾക്കുള്ളിൽ 107 ഓവറുകളിലാണ് മത്സരം പൂർത്തിയായത്.
രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 36.5 ഓവറിൽ 176 റൺസെടുത്തു പുറത്തായി. രണ്ടാം ദിവസം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. ആദ്യ ഇന്നിങ്‌സിൽ മുഹമ്മദ് സിറാജിനു മുന്നിൽ കുടുങ്ങിയ ആതിഥേയരെ രണ്ടാം ഇന്നിങ്‌സിൽ തകർത്തെറിഞ്ഞത് ജസ്പ്രീത് ബുമ്ര. 13.5 ഓവറുകൾ പന്തെറിഞ്ഞ ബുമ്ര 61 റൺസ് വിട്ടുകൊടുത്ത് ആറു വിക്കറ്റു വീഴ്‌ത്തി. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇതു മൂന്നാം തവണയാണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത്.
Post Your Comments