
മുംബൈ : ബോളിവുഡ് നടി തമന്ന തന്റെ വീട്ടിലെ ഒരു ആത്മീയ പരിപാടിയിൽ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി. ഇത് നെറ്റിസൺമാരുടെ ഹൃദയം കവർന്നുവെന്ന് വേണം പറയുവാൻ.
ഈ പരിപാടിയിൽ നടിയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ തമന്ന അതിമനോഹരിയായി കാണപ്പെട്ടു. ഒരു ജനപ്രിയ ഗായികയുടെ ഗാനത്തിന് തമന്ന നൃത്തം ചെയ്യുന്നതാണ് ആരാധകർക്കിടയിൽ ആവേശം ജനിപ്പിച്ചത്.
തമന്നയുടെ അടുത്ത സുഹൃത്തും നടിയുമായ രവീണ ടണ്ടന്റെ മകൾ ആരതി അവതരിപ്പിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഒരു വീഡിയോയും ഓൺലൈനിൽ ഇതിനോടൊപ്പം തന്നെ ശ്രദ്ധ നേടി.
https://www.instagram.com/reel/DH2f50iSZ_B/?utm_source=ig_embed&utm_campaign=loading
Post Your Comments