നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്. ഇത്തവണ ഐഡിഎഫ്സി നിഫ്റ്റി 100 ലോ വോളറ്റിലിറ്റി 30 ഇൻഡക്സ് ഫണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പൺ ഇൻഡക്സ് സ്കീമിൽ ഉൾപ്പെട്ടിരിക്കുന്ന ഈ ഫണ്ടിൽ നിക്ഷേപകരെ കാത്തിരിക്കുന്നത് നിരവധി സവിശേഷതകളാണ്. പ്രധാനമായും മൂന്ന് തരത്തിലാണ് നിക്ഷേപം നടത്താൻ സാധിക്കുക. ലൈസൻസ് ഉള്ള മ്യൂച്വൽ ഫണ്ട് വിതരണക്കാർ വഴിയും, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഐഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്റെ വെബ്സൈറ്റ് മുഖാന്തരം നേരിട്ടും നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്.
പ്രധാന സ്റ്റോക്ക് സൂചികകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ അപകട സാധ്യതയാണ് ഈ നിക്ഷേപങ്ങൾക്ക് ഉള്ളത്. കൂടാതെ, ഉയർന്ന റിട്ടേൺ ലഭിക്കാനുള്ള അവസരവും നൽകുന്നുണ്ട്. പുതിയ ഫണ്ട് ഓഫർ സെപ്റ്റംബർ 15 മുതലാണ് ആരംഭിക്കുക. 9 ദിവസത്തോളം നിലനിൽക്കുന്ന ഓഫർ സെപ്റ്റംബർ 23 ന് അവസാനിക്കുന്നതാണ്. ഇക്വിറ്റികളുടെ ഉയർന്ന റിട്ടേൺ സാധ്യതകളിൽ നിന്ന് പ്രയോജനം നേടാനും, നിക്ഷേപകരെ അവരുടെ മൊത്തത്തിലുള്ള നിക്ഷേപ ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കാനും ഐഡിഎഫ്സി നിഫ്റ്റി 100 ലോ വോളറ്റിലിറ്റി 30 ഇൻഡക്സ് ഫണ്ട് സഹായിക്കുന്നതാണ്.
Also Read: പാമോയിൽ വിപണി ഉണർന്നു, ഇറക്കുമതിയിൽ വർദ്ധനവ്
Post Your Comments