Latest NewsNewsBusiness

മിന്നും പ്രകടനവുമായി മ്യൂച്വൽ ഫണ്ടുകൾ! 2023-ൽ നടത്തിയത് ഞെട്ടിക്കുന്ന തിരിച്ചുവരവ്

2023-ൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ വഴിയുള്ള പണമൊഴുക്ക് മ്യൂച്വൽ ഫണ്ടുകളെ വലിയ തോതിൽ പിന്തുണച്ചിട്ടുണ്ട്

ഇന്ത്യൻ ഓഹരി വിപണിക്ക് കൂടുതൽ കരുത്ത് പകർന്ന് മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഒഴുകുന്നു. 2022-ൽ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും, 2023-ൽ നിക്ഷേപകരെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് മ്യൂച്വൽ ഫണ്ടുകൾ തിരിച്ചുവരവ് നടത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്ത ആസ്തി 10.9 ലക്ഷം കോടി രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ, മൊത്തം ആസ്തി 27 ശതമാനം ഉയർന്ന് 50.78 ലക്ഷം കോടി രൂപയായി. ഓഹരി വിപണിയിലെ മുന്നേറ്റം, പലിശ നിരക്കിലെ സ്ഥിരത, സാമ്പത്തിക വളർച്ച എന്നീ ഘടകങ്ങളാണ് മ്യൂച്വൽ ഫണ്ട് വ്യവസായത്തിന് കൂടുതൽ കരുത്ത് പകർന്നിരിക്കുന്നത്.

2023-ൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ വഴിയുള്ള പണമൊഴുക്ക് മ്യൂച്വൽ ഫണ്ടുകളെ വലിയ തോതിൽ പിന്തുണച്ചിട്ടുണ്ട്. 2022-ൽ മ്യൂച്വൽ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തിയിൽ 5.7 ശതമാനം വളർച്ചയോടെ, 2.65 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിരുന്നത്. അതിനാൽ, 2022-ൽ മ്യൂച്വൽ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 39.88 ലക്ഷം കോടി രൂപയായിരുന്നു. വിപണിയിലെ വിവിധ ഘടകങ്ങൾ അനുകൂലമായി മാറിയതിനാൽ, വരും വർഷങ്ങളിൽ മ്യൂച്വൽ ഫണ്ട് വ്യവസായം കൂടുതൽ കരുത്താർജ്ജിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button