സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള നിക്ഷേപകരെ ലക്ഷ്യമിട്ട് നിരവധി ഫണ്ട് ഓഫറുകൾ വിപണിയിൽ ലഭ്യമാണ്. ഇത്തവണ നിക്ഷേപകർക്കായി ഡി.എസ്.പി ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫണ്ട് ഓഫറിൽ നിക്ഷേപിക്കാനുള്ള അവസരം നവംബർ 3 മുതലാണ് ആരംഭിച്ചത്. നവംബർ 10 വരെ ഇതിൽ നിക്ഷേപം നടത്താൻ സാധിക്കും. ഏറ്റവും ചുരുങ്ങിയത് 100 രൂപ മുതലാണ് നിക്ഷേപിക്കാൻ കഴിയുക.
ഡി.എസ്.പി ഇ.ടി.എഫ് നിക്ഷേപങ്ങൾ 100 ശതമാനം പരിശുദ്ധമായ സ്വർണം വാങ്ങാനാണ് ഉപയോഗിക്കുന്നത്. സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം കഴിഞ്ഞ 20 വർഷമായി 12 ശതമാനം സംയുക്ത വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നിക്ഷേപകരുടെ ശ്രദ്ധയാകർഷിക്കാൻ സ്വർണ നിക്ഷേപങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ആഭരണ നിർമ്മാണ ഡിമാൻഡ്, കേന്ദ്ര ബാങ്ക് വാങ്ങൽ എന്നിവ വർദ്ധിച്ചതിനെ തുടർന്ന് ആഭ്യന്തര- ആഗോള വിപണിയിലടക്കം സ്വർണത്തിന് ഉയർന്ന വിലയാണ് ഉള്ളത്. അതുകൊണ്ടുതന്നെ ആഗോള വിപണിയിൽ ഡോളർ മൂല്യം ഇടിയുകയാണെങ്കിൽ സ്വർണം ആകർഷകമായ നിക്ഷേപമാണ്. സ്വർണാഭരണം വാങ്ങുമ്പോൾ വാങ്ങുമ്പോൾ നൽകേണ്ട പണിക്കൂലിയും ഇ.ടി.എഫ് നിക്ഷേപങ്ങൾക്ക് ബാധകമല്ല എന്നതാണ് മറ്റൊരു പ്രത്യേകത.
Also Read: ഗോ ഫസ്റ്റിനെ കൈപിടിച്ചുയർത്താൻ 3 കമ്പനികൾ രംഗത്ത്, വരുന്ന തിങ്കളാഴ്ച നിർണായകം
Post Your Comments