
ദീർഘനാളത്തെ ഇടവേളയ്ക്കൊടുവിൽ രാജ്യത്ത് മ്യൂച്വൽ ഫണ്ടുകൾക്ക് പ്രിയമേറുന്നു. ഉയർന്ന ലാഭം പ്രതീക്ഷിച്ച്, നിരവധി ആളുകളാണ് ചുരുങ്ങിയ കാലയളവിനുളളിൽ മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപം നടത്തിയത്. ഇതോടെ, രാജ്യത്തെ മ്യൂച്വൽ ഫണ്ടുകളുടെ കൈവശമുള്ള ആകെ ആസ്തി മൂല്യം 50 ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പദ്ധതികൾക്ക് വലിയ ജനപ്രീതി ലഭിച്ചതോടെയാണ് മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുകിയെത്തിയത്.
നവംബറിൽ മൊത്തം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് നിക്ഷേപകരുടെ എണ്ണം 7.44 കോടി രൂപയിൽ എത്തി. നിലവിലെ കണക്കനുസരിച്ച്, മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 49.04 ലക്ഷം കോടി രൂപയാണ്. ഈ വർഷം അവസാനിക്കാറാകുമ്പോഴേക്കും, 50 ലക്ഷം കോടി എന്ന നേട്ടം കൈവരിക്കുന്നതാണ്. തുടർച്ചയായ 34-ാം മാസമാണ് മ്യൂച്വൽ ഫണ്ടുകളിലേക്ക് അധിക പണമൊഴുക്ക് ദൃശ്യമായിരിക്കുന്നത്. പ്രതിമാസം ഏകദേശം 17000 കോടി രൂപയുടെ നിക്ഷേപമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പദ്ധതികളിലേക്ക് എത്തുന്നത്. മ്യൂച്വൽ ഫണ്ടുകൾക്ക് കൂടുതൽ സ്വീകാര്യത വർദ്ധിച്ചതിനാൽ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ചെയ്യരുതെന്ന് നേരത്തെ തന്നെ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments