Latest NewsNewsBusiness

ഭാവി വരുമാനം ചിത്രീകരിക്കുന്ന പരസ്യങ്ങൾ വേണ്ട! രാജ്യത്തെ അസറ്റ് മാനേജ്മെന്റ് കമ്പനികൾക്ക് കർശന നിർദ്ദേശവുമായി ആംഫി

നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുകയാണെങ്കിൽ 10 വർഷത്തെ സംയുക്ത വാർഷിക റോളിംഗ് റിട്ടേണുകൾ സമർപ്പിക്കണമെന്നും ആംഫി വ്യക്തമാക്കി

ഭാവി വരുമാനത്തെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ ചിത്രീകരിക്കേണ്ടെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യ (ആംഫി). നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുകയാണെങ്കിൽ 10 വർഷത്തെ സംയുക്ത വാർഷിക റോളിംഗ് റിട്ടേണുകൾ സമർപ്പിക്കണമെന്നും ആംഫി വ്യക്തമാക്കി. പരസ്യങ്ങൾ, ബ്രോഷറുകൾ, ലഘുലേഖകൾ എന്നിവയിൽ വ്യവസ്ഥകൾ ബാധകമായ നിക്ഷേപ പദ്ധതികൾ ഉൾപ്പെടെയുള്ളവയ്ക്ക് സ്ഥിര വരുമാനം ലഭിക്കുന്നുണ്ടെന്ന തരത്തിൽ അവകാശപ്പെടുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.

അനുമാനങ്ങളെയും, പ്രവചനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഭാവി വരുമാനത്തെ ചിത്രീകരിക്കുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ ഇനി മുതൽ വേണ്ടെന്ന് മാർക്കറ്റ് റെഗുലേറ്ററായ സെബിയും വ്യക്തമാക്കിയിട്ടുണ്ട്. 1996 ലെ സെബി (മ്യൂച്വൽ ഫണ്ട്) റെഗുലേഷനിൽ നിർദ്ദേശിച്ചിരിക്കുന്ന പരസ്യ കോഡിലെ വ്യവസ്ഥകൾ പാലിക്കാത്ത പരസ്യങ്ങൾ, മ്യൂച്വൽ ഫണ്ട് കമ്പനികൾ പുറത്തിറക്കുന്നത് കൃത്യമായി സെബി നിരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിക്ഷേപകർ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാ അസറ്റ് മാനേജ് കമ്പനികളും ഉടൻ തയ്യാറാകണമെന്ന് സെബി ആംഫിയോട് നിർദ്ദേശിച്ചു.

Also Read: ആലുവ കേസിലെ പ്രതി അസഫാകിന്റെ മാനസിക നില റിപ്പോര്‍ട്ട് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button