രാജ്യത്ത് പാമോയിൽ വിപണിയിൽ വൻ മുന്നേറ്റം. ഇത്തവണ പാമോയിൽ ഇറക്കുമതിയിൽ വൻ കുതിച്ച് ചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇറക്കുമതിയിൽ മുൻപത്തേതിനേക്കാൾ 87 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 11 മാസവുമായി താരതമ്യം ചെയ്യുമ്പോൾ, ഏറ്റവും ഉയർന്ന നിരക്കിലാണ് ഇത്തവണ ഇറക്കുമതി.
കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ 994,997 ടൺ പാമോയിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ജൂലൈ മാസത്തിൽ ഇറക്കുമതി 530,420 ടണ്ണായിരുന്നു. ജൂലൈ മാസത്തിനേക്കാൾ വൻ വർദ്ധനവാണ് ഓഗസ്റ്റിൽ ഉണ്ടായിട്ടുള്ളത്.
Also Read: സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘: ‘തേൻ തുള്ളി’ എന്ന മനോഹര ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്
ഇന്ത്യൻ വിപണിയിലേക്ക് പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് പാമോയിൽ ഇറക്കുമതി ചെയ്യുന്നത്. നിലവിൽ, സൺഫ്ലവർ ഓയിൽ, സോയ ഓയിൽ എന്നിവയെക്കാൾ ഇളവുകൾ പാമോയിലിന് ലഭിക്കുന്നുണ്ട്. ഈ ഇളവുകളാണ് പാമോയിൽ ഇറക്കുമതി വർദ്ധിക്കാൻ കാരണമായിട്ടുള്ളത്.
Post Your Comments