
പത്തനംതിട്ട: കാമുകിയുടെ പ്രായപൂർത്തിയാകാത്തതെ മകളെ പീഡിപ്പിച്ച പ്രതിയുടെ വിവിധ ഭാവങ്ങൾ കണ്ടമ്പരന്ന് പോലീസ്. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാർ ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ പ്രതിക്ക് യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. കൂസലില്ലാതെ ചിരിച്ച് ഇരുന്ന പ്രതി, കോടതിയിൽ നിന്നും തിരിച്ചിറങ്ങിയപ്പോൾ കരച്ചിലോട് കരച്ചിൽ ആയിരുന്നു. ‘എനിക്കെന്റെ അമ്മയെ ഇപ്പൊ കാണണം’ എന്ന് പറഞ്ഞായിരുന്നു യുവാവ് കരഞ്ഞത്.
കാമുകിയുടെ 16കാരിയായ മകളെ ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആണ് അനന്തുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു പെൺകുട്ടിയും അമ്മയും. ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ തുടർന്നാണ് പ്രതി യുവതിയുമായി ബന്ധം സ്ഥാപിക്കുന്നത്. പ്രതി പെൺകുട്ടിയുടെ അമ്മയുമായി ബന്ധം സ്ഥാപിച്ച്, ആരുമറിയാതെ പെൺകുട്ടിയെ കഴിഞ്ഞ ഒന്നര വർഷമായി പീഡിപ്പിച്ച് വരികയായിരുന്നു. പെൺകുട്ടിയെ 2022 ഓഗസ്റ്റ് 5ന് രാത്രി പ്രതി ദേഹോപദ്രവം ഏൽപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. പെൺകുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പത്തനംതിട്ട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.
Post Your Comments