
തൃശൂര്‍: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. ഏപ്രില്‍ 3, 8, 9 തിയ്യതികളില്‍ നടക്കുന്ന കരിമരുന്ന് പ്രയോഗത്തിനാണ് ഹൈക്കോടതി അനുമതി. ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റി ജില്ലാ ഭരണകൂടത്തിന് വെടിക്കെട്ടിന്റെ അനുമതിക്ക് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കമ്മിറ്റിയുടെ വാദം കേട്ട ഹൈക്കോടതി തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിനോട് ആറാട്ടുപുഴ പൂരത്തിന്റെ കരിമരുന്ന് പ്രയോഗത്തിന് അനുമതി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
ആറാട്ടുപുഴ പൂരത്തിന്റെ കൊടിയേറ്റം നാളെ നടക്കും. ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഭക്തര്‍ സമര്‍പ്പിച്ചു.
Post Your Comments