ErnakulamLatest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

‘പാപ്പൻ വലിയ അനുഭവം തന്നെയായിരുന്നു: സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്’

കൊച്ചി: സുരേഷ് ഗോപി നായകനായി അഭിനയിച്ച പാപ്പന്‍ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റെക്കോർഡ് കളക്ഷൻ നേടി സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് പാപ്പന്‍.

ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയ്ക്ക് ഒപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഷമ്മി തിലകൻ. പാപ്പനില്‍ ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രത്തെയാണ് ഷമ്മി തിലകൻ അവതരിപ്പിച്ചത്. ചിത്രത്തിലെ ഷമ്മി തിലകന്റെ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ചിത്രത്തിൽ സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നും വളരെ സിംപിള്‍ ആയി അഭിനയിച്ചെന്ന് തോന്നുമെങ്കിലും, സുരേഷ് ഗോപി എന്ന നടന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഏറെ കഷ്ടപ്പെട്ടുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ഷമ്മി തിലകന്റെ വാക്കുകൾ ഇങ്ങനെ;

കള്ളടാക്‌സി യാത്രക്കെതിരെ മുന്നറിയിപ്പുമായി അബുദാബി

‘അദ്ദേഹത്തിന്റെ അടുത്തു നിന്ന് എന്റെ കഥാപാത്രം ഭൂതകാലത്തെക്കുറിച്ചു പറയുന്ന ഒരു ഡയലോഗുണ്ട്. കഥയിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ട് അതിനെ കുറിച്ച് പറയുന്നില്ല. അദ്ദേഹം എന്റെ കണ്ണിലേക്കു നോക്കി അഭിനയിച്ചപ്പോള്‍, ആ കണ്ണുകളില്‍ നിന്ന് ഉള്ളില്‍ എന്താണ് വ്യാപരിക്കുന്നത് എന്ന് അതിശയിച്ചു പോയി’, ഷമ്മി തിലകന്‍ പറഞ്ഞു.

പാപ്പന്‍ എന്ന സിനിമ എനിക്കൊരു വലിയ അനുഭവം തന്നെയായിരുന്നു. ഒരു വലിയ കൊടുക്കല്‍ വാങ്ങലായിരുന്നു സുരേഷ് ഗോപിയുമായി ഒരുമിച്ചുണ്ടായിരുന്ന സീനുകൾ. എന്നിലുള്ള നടനെ ഒന്നുകൂടി മനനം ചെയ്യാനും പരിഷ്‌കരിക്കാനും കഴിഞ്ഞ ഒരു സിനിമയാണ് പാപ്പന്‍. അതില്‍ വലിയൊരു പങ്ക് സുരേഷ് ഗോപി വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button