
തിരുവനന്തപുരം: പാലോട് സഹകരണ കാർഷിക വികസന ബാങ്കില്‍ നിന്ന് എടുത്ത ലോണിന്റെ കുടിശിക തുകയായ ഒരു ലക്ഷത്തി അൻപത്തി ഏഴായിരം രൂപ സുരേഷ് ഗോപിയുടെ ചാരിറ്റബിള്‍ ട്രസ്റ്റ് ബാങ്കില്‍ അടച്ച് ആ ഉപഭോക്താവിന്റെ പ്രമാണം തിരികെ നേടിയെടുത്ത വിവരം ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചു യുവരാജ് ഗോകുല്‍. കഴിഞ്ഞ ആഴ്ച സുരേഷ് ഗോപിയെ കണ്ടപ്പോള്‍ ഫയലില്‍ താന്‍ കണ്ട ഒരു കത്തിന്‍റെ ചിത്രം പകര്‍ത്തിയതാണെന്നും യുവരാജ് ഗോകുല്‍ പറയുന്നു.
സുരേഷ് ഗോപിയ്‌ക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ ഒന്നും കാണുന്നില്ലെന്നും ഗോകുൽ പറഞ്ഞു.
‘ഇവിടത്തെ കുറേ മാപ്രകള്‍ രാവിലെ എഴുന്നേറ്റ് സുരേഷ് ഗോപിയുടെ പുറകേ ഓരോ ഉഡായിപ്പ് ചോദ്യവുമായി നടപ്പാണ്. അങ്ങേര്‍ക്ക് നാട്ടുകാരുടെ കാര്യം നോക്കലാണ് പണി അല്ലാതെ ഇവര്‍ക്ക് ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കി കൊടുക്കലല്ല. കഴിഞ്ഞയാഴ്‌ച്ച സുരേഷേട്ടനെ കണ്ടപ്പോള്‍ ഫയലില്‍ ഞാന്‍ കണ്ട ഒരു കത്തിന്‍റെ ചിത്രം പകര്‍ത്തിയത്. വെറുതേ എടുത്ത് വച്ചതാണ്. സഹായം ലഭിച്ച വ്യക്തിയുടെ ഐഡന്‍റിറ്റി മറച്ച് അത് പോസ്റ്റ് ചെയ്യുന്നു. ഇതിനൊന്നും പി.ആര്‍ ഉം ഇല്ല തള്ളലും ഇല്ല. ശാന്തമായി ആ മനുഷ്യന്‍ മനുഷ്യരിലേക്ക് സ്നേഹമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു. ചെന്ന് എത്രത്തോളം ചൊറിയുമോ അത്രത്തോളം ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കും’- യുവരാജ് ഗോകുല്‍ പറയുന്നു.
Post Your Comments