Latest NewsKeralaNews

കാതോലിക്ക വാഴിക്കൽ ചടങ്ങിൽ സുരേഷ് ഗോപിക്ക് ക്ഷണം

തിരുവനന്തപുരം: കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. സുരേഷ് ഗോപിക്ക് ആകമാന സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചു. കേന്ദ്ര സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയില്ലെന്ന വിവാദം നിലനില്‍ക്കേയാണ് ക്ഷണം ഉണ്ടായത്. പ്രധാനമന്ത്രിക്ക് പുറമെ സഭ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രമാണ്.

read also: പെരുമ്പാവൂരിൽ രാസലഹരിയുമായി ആസാം സ്വദേശി അറസ്റ്റിൽ

അതേസമയം കാതോലിക്കാ വാഴിക്കല്‍ ചടങ്കില്‍ കേന്ദ്ര സംഘത്തെ അയക്കുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും കത്തയച്ചു. തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് സഭാ നേതൃത്വം അറിയിച്ചു.

യാക്കോബായ സഭ അധ്യക്ഷന്‍ കത്തോലിക്ക ബാവയുടെ വാഴിക്കല്‍ ചടങ്ങില്‍ കേന്ദ്രം നാലംഗ പ്രധിനിധി സംഘത്തെയാകും അയക്കുക. വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ഷോണ്‍ ജോര്‍ജ്, ബെന്നി ബെഹനാന്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്. ഇവര്‍ കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button