അബുദാബി: സ്വകാര്യ കാറുകളെടുത്ത് കള്ളടാക്‌സി ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. കള്ളടാക്‌സികളിലെ യാത്ര സാമൂഹികമായും സാമ്പത്തികമായും ഉണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി. കള്ളടാക്‌സി ഡ്രൈവർമാരിൽ പലരും ലൈസൻസോ യുഎഇയിൽ താമസിക്കാനുള്ള രേഖകളോ ഇല്ലാത്തവരാണെന്നും പോലീസ് അറിയിച്ചു. ലൈസൻസില്ലാത്ത ഡ്രൈവറും അനുമതിയില്ലാത്ത ടാക്‌സിയും യാത്രക്കാർക്കു ലഭിക്കേണ്ട നിയമപരമായ സഹായങ്ങൾക്കു തടസ്സമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇത്തരത്തിൽ പിടിയിലാകുന്ന കാർ 30 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലെടുക്കും. ലൈസൻസുള്ള ഡ്രൈവർമാരാണെങ്കിൽ 24 ട്രാഫിക് പോയിന്റ് നഷ്ടമാകും. ഇതിനു പുറമെ 3000 ദിർഹം പിഴയും ഇവർക്ക് ശിക്ഷയായി ലഭിക്കും. കള്ള ടാക്‌സികളിലെ യാത്രകളിൽ അപകടം ഉണ്ടായാൽ യാത്രക്കാർക്ക് നിയമ പരിരക്ഷയും ലഭിക്കുന്നതല്ലെന്ന് പോലീസ് അറിയിച്ചു.
Post Your Comments