
ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആത്മാർത്ഥത അവസാനം വരെ ഉണ്ടാകും. ആശാവർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാർലമെൻറിൽ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ആശാവർക്കർമാരുടെ സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആരോഗ്യമന്ത്രിയെ താൻ കുറ്റം പറയാനില്ല. എടുത്തു ചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ല. അതാണ് താൻ നേരത്തെ തന്നെ പറഞ്ഞത്. പക്ഷേ അത് ദുർവാഖ്യാനം ചെയ്തു.
വിഷയത്തിന്റെ ഗൗരവം ചോർന്ന് പോകും. മൂല്യം തകർക്കാൻ മാധ്യമങ്ങൾ കത്രിക വച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആശാ വർക്കർമാരുടെ സമരപ്പന്തൽ സുരേഷ് ഗോപി സന്ദർശിച്ചിരുന്നു. ആശാ വർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Post Your Comments