
കൊച്ചി: മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതില്‍ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാന്‍ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങള്‍ സംസാരിക്കൂ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read Also: തിരുവനന്തപുരം പാളയം യൂണിവേഴ്‌സിറ്റി കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി
അതേസമയം, വഖഫ് ഭേദഗതി ബില്ലിലും സുരേഷ് ഗോപി തന്റെ അഭിപ്രായം വ്യക്തമാക്കി. പ്രതിപക്ഷത്തിന് പ്രതിഷേധിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. രാജ്യത്തിനും പൗരന്മാര്‍ക്കും ഗുണകരമായതെന്തും ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നിര്‍ദ്ദേശങ്ങള്‍ പാടേ അവഗണിച്ചാണ് ബില്‍ കൊണ്ടുവരുന്നതെന്ന് പ്രമോദ് തിവാരി എം പി പ്രതികരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി ഏകപക്ഷീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments