
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ മന്ത്രി ആര്‍ ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വന്നപ്പോള്‍ ‘മണി മുറ്റത്താവണി പന്തല്‍’ പാട്ട് പാടി, അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ഒന്നും ഇല്ല. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച സര്‍ക്കാരാണ് ഇടത് പക്ഷ സര്‍ക്കാര്‍. ആശമാരുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പ്രതികരിച്ചു.
Read Also: ദുബായിലടക്കം തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം കവർന്ന കേസ് : യുവാവ് പോലീസ് പിടിയിൽ
ആശാവര്‍ക്കര്‍മാരെ കണ്ടത് ആത്മാര്‍ത്ഥതയോടെയാണെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. ആത്മാര്‍ത്ഥത അവസാനം വരെ ഉണ്ടാകും. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ആശാവര്‍ക്കര്‍മാരുടെ സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments