കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിൽ അഭിപ്രായം വ്യക്തമാക്കി നടൻ ഹരീഷ് പേരടി രംഗത്ത്. പുരസ്‌കാര നിർണ്ണയം, കമ്മ്യുണിസ്റ്റ്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൾക്കുള്ള പാഠമാണെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാർഡിന്റെ സൗന്ദര്യമാണെന്നും കക്ഷി രാഷ്ട്രീയ മൂട് താങ്ങികൾക്ക് മാത്രമല്ലാതെ, രാഷ്ട്രീയം നോക്കാതെ യഥാർത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരമാണ് ഇതെന്നും ഹരീഷ് പറയുന്നു.
ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണ്ണയം, കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത, അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠമാണെന്നും ഹരീഷ് കൂട്ടിച്ചേർത്തു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം: ഖത്തർ പബ്ലിക് വർക്‌സ് അതോറിറ്റി
സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാർഡിന്റെ സൗന്ദര്യമാണ്..കക്ഷി രാഷ്ട്രീയ മൂട് താങ്ങികൾക്ക് മാത്രമല്ലാതെ..രാഷ്ട്രീയം നോക്കാതെ..കലയുടെ കഴിവുകൾക്കുള്ള..യഥാർത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം..അഭിപ്രായ വിത്യാസങ്ങളുടെ പേരിൽ കലാകാരനെ വിലക്കുന്ന..ഇടതുപക്ഷ സാംസ്കാരിക വിരുദ്ധരായ സംഘടനകൾക്കുള്ള..സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം… കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത..അയ്യപ്പനും കോശിയുടെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠം…എതിർ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന,അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്ക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കൻമാർക്കുള്ള പാഠം….ദേശീയ ജൂറിക്ക് മനുഷ്യ സലാം …കലാസലാം..
Post Your Comments