ദോഹ: ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ. പബ്ലിക് വർക്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 23 മുതൽ ആറ് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം.
Read Also: മെട്രോയില്‍ യുവതിയുടെ നൃത്തം വൈറലായതോടെ യുവതിക്കെതിരെ കര്‍ശന നിയമനടപടിയെന്ന് മെട്രോ അധികൃതര്‍
ദോഹയിൽ നിന്നും, കട്ടാരയിൽ നിന്നുമുള്ള വാഹനങ്ങളെ പേളുമായി ബന്ധിപ്പിക്കുന്ന പേൾ ജംഗ്ഷനിൽ നിന്ന് വലത്തോട്ടുള്ള തിരിവിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. മേഖലയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. ദോഹയിൽ നിന്നുള്ള വാഹനങ്ങൾക്ക് പേൾ ഇന്റർചേഞ്ച് ടണലിലൂടെ സഞ്ചരിച്ച ശേഷം അടുത്ത ജംഗ്ഷനിൽ നിന്ന് പേൾ ഭാഗത്തേക്ക് യു-ടേൺ എടുക്കാം.
കട്ടാരയിൽ നിന്നുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള തിരിവിന് മുൻപുള്ള ആദ്യത്തെ ആക്‌സസ് റോഡ് ഉപയോഗിക്കാം. തുടർന്ന് പ്രാദേശിക റോഡുകളിലൂടെ സഞ്ചാരം തുടരാമെന്നും പബ്ലിക് വർക്‌സ് അതോറിറ്റി വ്യക്തമാക്കി.
Read Also: കേരള സർവകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിന് കരുത്തുപകരും: മുഖ്യമന്ത്രി
Post Your Comments