ലാഹോര്‍: ഫേസ് ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ 30കാരനായ ഇന്ത്യക്കാരന്‍ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ ബാദല്‍ ബാബുവാണ് പിടിയിലായത്. 30കാരനായ യുവാവിനെ വിവാഹം കഴിക്കാന്‍ യുവതി വിസമ്മതിച്ചു.
read also: പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ബാദല്‍ ബാബുവിനെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ടി ബഹാവുദ്ദീന്‍ ജില്ലയില്‍ (ലാഹോറില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ അകലെ) നിന്നാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി അതിര്‍ത്തി കടന്നതിനാണ് പൊലീസ് നടപടി. ബാബുവിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്ത് സന റാണിയുടെ (21) മൊഴി പൊലീസ് രേഖപ്പെടുത്തു. ബാബുവിനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് സന മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു
Post Your Comments