ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

തിയേറ്ററിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ, പിന്നാലെ മാധ്യമങ്ങളും

കൊച്ചി: മലയാള സിനിമയിലെ മികച്ച മുൻനിര താരമാണ് ഷൈൻ ടോം ചാക്കോ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ താരത്തിന് സാധിച്ചു. എന്നാൽ, നടന്റെന്റെ അഭിമുഖങ്ങളും, അതിൽ താരം നടത്തുന്ന പരാമർശങ്ങളും, പ്രവർത്തികളും പലപ്പോളും വിവാദം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തിയ ‘പന്ത്രണ്ട്’ എന്ന സിനിമയുടെ റിലീസിനിടെ തിയേറ്ററിൽ നടന്ന നാടകീയ രംഗങ്ങളാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്. ആദ്യ ഷോ കഴിഞ്ഞ് തിയേറ്ററിന് പുറത്തേക്ക് വരുന്ന പ്രേക്ഷകരോട് മാധ്യമ പ്രവർത്തകർ പ്രതികരണം തേടുകയായിരുന്നു. ഈ സമയം മാസ്ക്കും തൊപ്പിയും ധരിച്ച് ഓടിയെത്തിയ നടനെ മാധ്യമ പ്രവർത്തകർ തിരിച്ചറിഞ്ഞു.

ഉമ്മുൽ ഖുവൈനിൽ പുതിയ റഡാർ സ്ഥാപിച്ചു: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി പോലീസ്

മാധ്യമപ്രവർത്തകർ ഷൈൻ ടോം ചാക്കോയ്ക്ക് നേർക്ക് തിരിഞ്ഞതോടെ താരം തിയേറ്ററിന് പുറത്തേക്ക് ഓടുകയായിരുന്നു. കാര്യം എന്താണെന്നറിയാതെ ചില മാധ്യമ പ്രവർത്തകരും താരത്തിന്റെ പുറകെ ഓടി. തിയേറ്ററിന് ചുറ്റും ഓടിയ താരം റോ​ഡിലേക്ക് ഇറങ്ങി വീണ്ടും ഓട്ടം തുടർന്നു. ഏതായാലും ഷൈൻ ടോം ചാക്കോയുടെ ഓട്ടം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button