KollamNattuvarthaLatest NewsKeralaNews

പോത്തുകച്ചവടത്തിന്‍റെ മറവിൽ മയക്കുമരുന്ന് കടത്ത് : രണ്ടുപേർ പൊലീസ് പിടിയിൽ

തഴവ പുലിയൂർവഞ്ചി വടക്ക് കാട്ടയ്യത്ത് കിഴക്കതിൽ വീട്ടിൽ കൊത്തിപൊടി എന്ന റമീസ് (36), കുലശേഖരപുരം കടത്തൂർ പുതുശ്ശേരി വീട്ടിൽ ഫൈസൽ (21) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്

കരുനാഗപ്പള്ളി: പോത്തുകച്ചവടത്തിന്‍റെ മറവിൽ കർണാടകയിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തിവന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തഴവ പുലിയൂർവഞ്ചി വടക്ക് കാട്ടയ്യത്ത് കിഴക്കതിൽ വീട്ടിൽ കൊത്തിപൊടി എന്ന റമീസ് (36), കുലശേഖരപുരം കടത്തൂർ പുതുശ്ശേരി വീട്ടിൽ ഫൈസൽ (21) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കർണാടകയിൽ നിന്ന് ചില്ലറ വില്പനക്കായി കൊണ്ടുവന്ന 32 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് പ്രതികൾ പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണന്‍റെ നിർദ്ദേശപ്രകാരം നടന്നുവരുന്ന ആന്‍റി നാർകോട്ടിക് ഡ്രൈവിന്‍റെ ഭാഗമായാണ് ഇവർ പിടിയിലായത്.

Read Also : വിവാദ പരാമർശം: രാജ്യം മാപ്പ് പറയേണ്ട അവസ്ഥയാണെന്ന് സീതാറാം യെച്ചൂരി

കൊല്ലം ഉമയനല്ലൂർ സ്വദേശിയായ യുവാവിനും യുവതിക്കും എം.ഡി.എം.എ വിൽപന നടത്താൻ വരുമെന്ന് രഹസ്യവിവരം ലഭിക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാറിന്‍റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ആർ. ശ്രീകുമാർ, ജിമ്മി ജോസ്, എ.എസ്.ഐമാരായ നന്ദകുമാർ, ഷാജിമോൻ, സീസർ, എസ്.സി.പി.ഒ മാരായ രാജീവ്, ഹാഷിം, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2010 കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞയാളാണ് റമീസ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button