KannurKeralaNattuvarthaLatest NewsNews

വാടകക്കെടുത്ത കാർ വ്യാജരേഖ ചമച്ച് മറിച്ചുവിറ്റു: യുവാവ് പിടിയിൽ

മയ്യിൽ ചെറുപഴശ്ശി കൊട്ടപൊയിൽ സ്വദേശി ശംസുദ്ദീന്റെ മകൻ പുതിയേടത്ത് വാജിഹുദ്ദീനെ(32)യാണ് അറസ്റ്റ് ചെയ്തത്

കണ്ണപുരം: വാടകക്കെടുത്ത കാർ വ്യാജരേഖ ചമച്ച് മറിച്ചുവിൽപന നടത്തി ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മയ്യിൽ ചെറുപഴശ്ശി കൊട്ടപൊയിൽ സ്വദേശി ശംസുദ്ദീന്റെ മകൻ പുതിയേടത്ത് വാജിഹുദ്ദീനെ(32)യാണ് അറസ്റ്റ് ചെയ്തത്.

Read Also : വ്യാജ വോട്ടർ ഐഡി: ഒരു വിഭാഗത്തെ തോൽപ്പിച്ച് മറുഭാഗത്തിന്റെ വിജയം ഉറപ്പാക്കാനുള്ള കോൺഗ്രസ് ഗൂഢാലോചനയെന്ന് എം വി ഗോവിന്ദൻ

2020 ജൂലൈ മാസത്തിൽ കണ്ണപുരം താവം സ്വദേശി കെ.വി. അജീഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.കെ 4365 നമ്പർ വാഗണർ കാറാണ് പ്രതി വാടകക്ക് കൊണ്ടുപോയത്. കാർ തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന്, അന്വേഷണം നടത്തിയപ്പോഴാണ് വ്യാജരേഖ ചമച്ച് കാർ മറിച്ചുവിറ്റതായ വിവരം ലഭിച്ചത്. ഇതിനിടെ യുവാവ് ഒളിവിൽ പോവുകയും ചെയ്തു. തുടർന്ന്, കോടതി നിർദേശ പ്രകാരം കേസെടുത്ത പൊലീസ് പ്രതി നാട്ടിലെത്തിയ വിവരത്തെ തുടർന്ന്, കൊട്ടപൊയിലിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read Also : ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം: അമേരിക്കയുടെ നിയമനടപടികൾക്കെതിരെ ഇന്ത്യ

കണ്ണപുരം എസ്.ഐ അനൂപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എ.എസ്.ഐ റഷീദ് നാറാത്തും സംഘവും ആണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button