പോത്താനിക്കാട്: പുളിന്താനം ഷാപ്പുംപടിയില്‍ വാടക വീട്ടില്‍ നിന്നും 20 കിലോയോളം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കടവൂര്‍ നാലാം ബ്ലോക്ക് മണിപ്പാറ സ്വദേശി കീരംപാറ അനൂപ് (30), ഞാറക്കാട് കണ്ണംകുളത്ത് ബിബിന്‍ (36) എന്നിവരെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്.
ഇവർ താമസിച്ചിരുന്ന വാടക വീട്ടില്‍ ആറുകിലോഗ്രാം വീതം രണ്ടുവലിയ പാക്കറ്റിലും എട്ടുകിലോഗ്രാം ചാക്കിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 250 ഗ്രാം പാക്കറ്റുകളിലാക്കിയാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. ഇടുക്കിയില്‍ നിന്നാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് അനൂപ് പോത്താനിക്കാട് സ്വകാര്യ വ്യക്തിയുടെ വീട് വാടകയ്ക്ക് എടുത്തത്. ഒറ്റപ്പെട്ട വീടായതിനാല്‍ പരിസരവാസികള്‍ ആരും ഇവിടേക്ക് വരാറുണ്ടായിരുന്നില്ല. ഇത് മറയാക്കിയായിരുന്നു കഞ്ചാവ് കച്ചവടം.
Read Also : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാർഗനിർദ്ദേശകം: എൻ ശങ്കരയ്യയ്ക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
പോത്താനിക്കാട് എസ്എച്ച്ഒ കെ.എ. ഷിബിന്‍, കല്ലൂര്‍ക്കാട് എസ്എച്ച്ഒ കെ. ഉണ്ണികൃഷ്ണന്, എസ്ഐമാരായ റോജി ജോര്‍ജ്, ദിപു തോമസ്, എഎസ്ഐമാരായ മനോജ്, പൗലോസ്, സല്‍മ, സിപിഒമാരായ ദീപു, നിയാസുദീന്‍ എന്നിവർ അന്വേഷണത്തിന് നേതൃത്വം നല്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments