പറവൂർ: ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടയം വിജയപുരം വൃന്ദാവനം വീട്ടിൽ ലക്ഷ്മണനെ(33) ആണ് പറവൂർ അഡീഷനൽ സെഷൻസ് കോടതി(1) ജഡ്ജ് സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.
2017 ഡിസംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോതമംഗലം കോഴിപ്പിള്ളി കവലയിലെ സെന്റ് ആന്റണീസ് കപ്പേളക്ക് മുൻവശമുള്ള റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 2.110 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.
Read Also : ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ കൊച്ചി മെട്രോയും! ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെ സർവീസ്
കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ അഗസ്റ്റിൻ മാത്യു ആണ്. പ്രൊസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി.
Post Your Comments