WayanadNattuvarthaLatest NewsKeralaNews

11 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ എക്സൈസ് പിടിയിൽ

പൊ​ഴു​ത​ന കാ​രാ​ട്ട് വീ​ട്ടി​ൽ ജം​ഷീ​ർ അ​ലി (35), ആ​ല​പ്പു​ഴ സൗ​മ്യ​ഭ​വ​നം വീ​ട്ടി​ൽ ടി.​എ​സ്. സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പൊ​ഴു​ത​ന: പൊ​ഴു​ത​ന​യി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് അറസ്റ്റ് ചെയ്തു. പൊ​ഴു​ത​ന കാ​രാ​ട്ട് വീ​ട്ടി​ൽ ജം​ഷീ​ർ അ​ലി (35), ആ​ല​പ്പു​ഴ സൗ​മ്യ​ഭ​വ​നം വീ​ട്ടി​ൽ ടി.​എ​സ്. സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും തലപ്പാവണിയിച്ച് സ്വീകരണം: നവകേരള സദസിന് കാസർഗോഡ് തുടക്കമായി, ആദ്യ പരാതി മദ്യപരുടേത്

പൊ​ഴു​ത​ന ടൗ​ണി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 11.300 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് ക​ഞ്ചാ​വ് കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ജം​ഷീ​ർ അ​ലി നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലെ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണ്. ജി​ല്ല​യി​ലെ പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ജം​ഷീ​ർ അ​ലി​യെ മു​മ്പ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യി​രു​ന്നു.

Read Also : ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണം, ഹമാസ് ആളുകളെ രക്ഷിക്കാൻ ആയുധമെടുത്തവർ: രാജ്മോഹൻ ഉണ്ണിത്താൻ

ക​ൽ​പ​റ്റ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​നും സം​ഘ​വും ചേ​ർ​ന്നാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റിവ് ഓ​ഫീസ​ർ​മാ​രാ​യ ​കെ.​കെ. അ​ബ്ദു​ൽ അ​സീ​സ്, കൃ​ഷ്ണ​ൻ​കു​ട്ടി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​കെ. വൈ​ശാ​ഖ്, അ​നീ​ഷ്, അ​ജ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button