WayanadKeralaNattuvarthaLatest NewsNews

എം.ഡി.എം.എയുമായി യുവാവും ഇടനിലക്കാരനും അറസ്റ്റിൽ

മലപ്പുറം മഞ്ചേരി വിളക്ക് മഠത്തിൽ വി. എം സുഹൈലി(34)നെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്

മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവും ഇടനിലക്കാരനും മീനങ്ങാടി പൊലീസിന്റെ പിടിയിൽ. മലപ്പുറം മഞ്ചേരി വിളക്ക് മഠത്തിൽ വി. എം സുഹൈലി(34)നെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : വ്യോമസേനയ്ക്ക് 97 തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ച കഴിഞ്ഞ് മീനങ്ങാടി ടൗണിൽ വച്ച് നടത്തിയ വാഹന പരിശോധനക്കിടെ സുഹൈൽ സഞ്ചരിച്ച കെ.എൽ. KL 10 W 8003 നമ്പർ ഹോണ്ട സിറ്റി കാറിൽ നിന്നുമാണ് 18.38 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് സുഹൈലിന് എം.ഡി.എം.എ കൈമാറിയ മേപ്പാടി നെടുമ്പാല നത്തംകുനി സ്വദേശിയായ ചുണ്ടേൽതൊടിവീട്ടിൽ അമലി(23) നെ പിടികൂടിയത്. മൈസൂരിൽ വച്ച് സുഹൈലിന് എം.ഡി.എം.എ കൈമാറിയ ശേഷം ഇയാൾ ബസിൽ യാത്ര ചെയ്ത് വരികയായിരുന്നു.

എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സബിത, എസ്.സി.പി.ഓമാരായ സാദിക്ക്, ശിവദാസൻ, ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button