ErnakulamLatest NewsKeralaNattuvarthaNews

ഉണക്കമീൻ കച്ചവടത്തിന്‍റെ മറവിൽ മ​ദ്യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും വിൽപന: വയോധിക അറസ്റ്റിൽ

മു​രു​ക്കും​പാ​ടം ഭൈ​മേ​ൽ വീ​ട്ടി​ൽ ജെ​സി​(89)യെ​യാ​ണ്​ അറസ്റ്റ് ചെയ്തത്

വൈ​പ്പി​ൻ: മ​ദ്യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക പൊലീസ് പി​ടി​യി​ൽ. മു​രു​ക്കും​പാ​ടം ഭൈ​മേ​ൽ വീ​ട്ടി​ൽ ജെ​സി​(89)യെ​യാ​ണ്​ അറസ്റ്റ് ചെയ്തത്. ഞാ​റ​യ്ക്ക​ൽ പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : മത്സരത്തിനിടെ ഫ്രീ പാലസ്‌തീൻ ടീ ഷർട്ട് ധരിച്ച് പിച്ചിൽ അതിക്രമിച്ചു കയറി കോലിയെ കെട്ടിപ്പിടിച്ചതിനെ ന്യായീകരിച്ച് ജലീൽ

ഇ​വ​രി​ൽ നി​ന്ന് എ​ട്ട്​ ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം, 211 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഉ​ണ​ക്ക മീ​ൻ ക​ച്ച​വ​ട​ത്തി​ന്റെ മ​റ​വി​ൽ മ​ദ്യ​വും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഡ​മ്മി സി.​സി.​ടി.​വി കാ​മ​റ​യും സ്ഥാ​പി​ച്ചി​രു​ന്നു. സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read Also : ആദരവ് വേണം: ലോകകപ്പ് ട്രോഫിയിൽ കാലുയർത്തി വെച്ചതിന് മിച്ചൽ മാർഷിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൽ യേ​ശു​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​ഞ്ജു മോ​ൾ, അ​ഖി​ൽ വി​ജ​യ​കു​മാ​ർ, വ​ന്ദ​ന കൃ​ഷ്ണ, സി.​പി.​ഒ മാ​രാ​യ വി​നേ​ഷ്, ഷി​ബി​ൻ, ആ​ന്റ​ണി ഫ്രെ​ഡി തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button