KasargodLatest NewsKeralaNattuvarthaNews

പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ മനീഷ് (16), ദീക്ഷ (30), നിധിൻ (40) എന്നിവരാണ് മരിച്ചത്

കാസർ​ഗോഡ്: ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ മനീഷ് (16), ദീക്ഷ (30), നിധിൻ (40) എന്നിവരാണ് മരിച്ചത്.

Read Also : അധികാര ദുർവിനിയോഗം, അഴിമതി: സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പിന്റെ അന്വേഷണം

തിങ്കളാഴ്ച വൈകുന്നേരം തോണിക്കടവിലാണ് സംഭവം. കർണാടക സ്വദേശികളും തോണിക്കടവിൽ താമസക്കാരുമാണ് ഇവരെന്നാണ് വിവരം. അഗ്നിരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദീർഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button