Latest NewsKeralaNews

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കാറില്‍ സഞ്ചരിച്ച സംഘം തോട്ടില്‍ വീണു, കാര്‍ മുങ്ങി: സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയം കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കാര്‍ പൂര്‍ണമായും തോട്ടില്‍ മുങ്ങിപ്പോയി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവമുണ്ടായത്.

Read Also: സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യും, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

അതേസമയം, സംസ്ഥാനത്തിന്ന് ശക്തമായ മഴ തുടരാന്‍ സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ കനക്കാന്‍ സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button