തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയില്‍ കല്പുഴായി കടവില്‍ പതിമൂന്നുകാരന് മുങ്ങിമരിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒറ്റപ്പൊയിൽ പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ(13)ആണ് മരിച്ചത്.
Read Also : ഭക്തജന തിരക്കിൽ ശബരിമല; മിനിറ്റില്‍ 75 പേര് വച്ച് പതിനെട്ടാം പടി കയറുന്നു, ക്യൂ നിൽക്കുന്നത് 8 മണിക്കൂറോളം!
ഇന്ന് വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments