
ഇടുക്കി : ഇടുക്കിയില്‍ കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് അപകടത്തിൽ മരിച്ചത്. ഇടുക്കി പീരുമേട് പാമ്പനാറിലാണ് അപകടം ഉണ്ടായത്.
നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്.
Post Your Comments