Latest NewsNewsIndia

വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ : എട്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്യും 

കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്ലാണ് സഭയില്‍ വച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു

ന്യൂഡല്‍ഹി : ജെപിസി മാറ്റങ്ങള്‍ വരുത്തിയ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍. പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കര്‍ അനുമതി നല്‍കി. കിരണ്‍ റിജിജു ബില്ലിനുള്ള പ്രമേയം അവതരിപ്പിച്ചു. ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച സഭയില്‍ നടക്കും.

ബില്ല് അവതരണത്തെ പ്രതിപക്ഷം വിമര്‍ശിച്ചു. അതേ സമയം രാഹുല്‍ ഗാന്ധി ഇതുവരെ സഭയില്‍ എത്തിയിട്ടില്ല. നിയമവ്യവസ്ഥയ്ക്കെതിരെ ബുൾഡോസിംഗ് നടത്തുന്നുവെന്ന് കെസി വേണുഗോപാൽ പറഞ്ഞു ബില്‍ അവതരണത്തെ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും എതിര്‍ത്തു. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ആദ്യം അവതരിപ്പിച്ച ബില്ലില്‍ കാര്യമായ ഭേദഗതികള്‍ ജെപിസി വരുത്തിയിട്ടില്ലെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

അതേ സമയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്ലാണ് സഭയില്‍ വച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ക്രമ പ്രശ്‌നം ഇല്ലെന്നും തങ്ങള്‍ ചര്‍ച്ചയും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി. സംയുക്ത പാര്‍ലമെന്ററി സമിതി വിശദമായ ചര്‍ച്ച ബില്ലിന്മേല്‍ നടത്തി. ഇത്രയും വിശദമായി ചര്‍ച്ച ഒരു ബില്ലിന്മേലും ഉണ്ടായിട്ടില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.

വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഉള്ള പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്മെന്റും മെച്ചപ്പെടുത്തുക എന്നതും ഭേദഗതി ബില്ലിൻ്റെ ലക്ഷ്യങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button