Latest NewsKeralaNattuvarthaNewsIndia

‘ലവ് ജിഹാദ് ഒരു നുണ ബോംബ്’, ജനങ്ങളെ ഭിന്നിപ്പിച്ച്‌ അത് മുതലാക്കാനാണ്‌ ബിജെപിയുടെ ശ്രമം: മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: ലവ് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ലവ് ജിഹാദ് ബിജെപിയുടെ നുണബോംബാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം ഉള്‍പ്പടെയുള്ള ജനവിരുദ്ധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനും ജനങ്ങളെ ഭിന്നിപ്പിച്ച്‌ അത് മുതലാക്കാനുമാണ് ലവ് ജിഹാദ് എന്ന ഇല്ലാക്കഥ ബിജെപി ഉയര്‍ത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read:മുഖ്യമന്ത്രിയായിരുന്ന വി.എസ് ലവ് ജിഹാദിനെതിര ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുത്തി, ഇന്ന് സിപിഎം ഭയക്കുന്നതെന്തിന്? കുമ്മനം

കോടഞ്ചേരിയില്‍ നടന്ന ഷെജിന്‍ ജോയ്‌സന ദമ്പതികളുടെ വിവാഹത്തിനുശേഷമാണ് ലവ് ജിഹാദ് വിവാദം വീണ്ടും ഉടലെടുത്തത്. വിവാദത്തെ അനുകൂലിച്ച് സിപിഎം നേതാവ് ജോർജ്ജ് എം തോമസും രംഗത്തു വന്നതോടെ പാർട്ടിയിൽ നിന്ന് തന്നെ വിമർശനങ്ങളും ശക്തമായി. തന്റെ നിലപാട് തിരുത്തിക്കൊണ്ട് ജോർജ്ജ് തോമസ് വീണ്ടും രംഗത്തു വന്നെങ്കിലും സംഭവത്തിൽ വിവാദം കൊഴുക്കുകയാണ്.

ജോർജ്ജ് തോമസിന് സംഭവിച്ചത് നാക്കു പിഴയാണെന്ന് പറഞ്ഞ് സ്പീക്കർ എം ബി രാജേഷും, കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്‌എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലവ് ജിഹാദെന്നായിരുന്നു പി മോഹനന്റെ മറുപടി. എന്നാൽ, ലവ് ജിഹാദ് എന്നൊന്നില്ലെന്നും, ജോർജ്ജ് തോമസിന് സംഭവിച്ചത് ഒരു നാക്കുപിഴയാണെന്നുമായിരുന്നു സ്പീക്കറുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button