Latest NewsNewsIndia

രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കും: മോഹനവാഗ്ദാനവുമായി രാഹുൽ ഗാന്ധി

മുബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി. കഴി‌ഞ്ഞ 10 വർഷം കൊണ്ട് മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചതെന്നും ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ലോകത്ത് ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തകർക്കാനാകില്ലെന്നും രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ അമരാവതിയിൽ പറഞ്ഞു.

കൂടാതെ, ജാതി സെൻസസ് തന്റെ ജീവിതലക്ഷ്യമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. സ്വതന്ത്രം, ഭരണഘടന, ദവളവിപ്ലവം തുടങ്ങിയ കോൺ​ഗ്രസിന്റെ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ജാതി സെൻസെസ് എന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ എക്സ്റേ എടുക്കാനാണ് താൻ ആവശ്യപ്പെട്ടത്. രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നവർ അതിനെ ഭയക്കുന്നു.

ദളിത് ആദിവാസി വിഭാ​ഗത്തിൽ നിന്നും രാമക്ഷേത്ര പ്രതിഷ്ഠ, പുതിയ പാർലമെന്റ് ഉദ്ഘാടനം എന്നീ ചടങ്ങുകളില്‌ കണ്ടില്ലെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ 90% വരുന്ന പാവപ്പെട്ടവർക്ക് മോദി 22 അതിസമ്പന്നർക്ക് നൽകിയതിന്റെ ചെറിയൊരു പങ്ക് കോൺ​ഗ്രസ് നൽകുമെന്ന പ്രധാനമന്തിയുടെ ആരോപണത്തിനെതിരെയാണ് രാഹുലിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button