മലപ്പുറത്ത് തിരക്കേറിയ റോഡില്‍ അപകടകരമായ വിധത്തില്‍ യുവാക്കളുടെ റീല്‍സ് ഷൂട്ട്. എടവണ്ണപാറ -കൊണ്ടോട്ടി റോഡില്‍ 5 കിലോമീറ്ററോളം ദൂരം ആണ് രണ്ടു കാറുകളിലായി റീല്‍സ് ഷൂട്ട് ചെയ്തത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തേക്ക് തൂങ്ങി നിന്നായിരുന്നു ഷൂട്ടിംഗ്.
ഇന്ന് രാത്രി 8.30ഓടെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ ഉപയോഗിച്ചായിരുന്നു ചിത്രീകരണം. മുന്നിലുണ്ടായിരുന്ന കാറിലുള്ളയാള്‍ പുറത്തേക്ക് തലയിട്ട് പിറകില്‍ വരുന്ന കാറിന്റെ ദൃശ്യങ്ങളെടുത്തു. അതുകഴിഞ്ഞ് മറ്റേ കാറിലുണ്ടായിരുന്നയാളുടെ ദൃശ്യങ്ങളും സമാനമായ രീതിയില്‍ ചിത്രീകരിച്ചു. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
Post Your Comments