Latest NewsNewsIndia

ലഷ്‌കര്‍ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്റെ വീട് സ്‌ഫോടനത്തില്‍ തകർത്ത് സൈന്യം

660 റൗണ്ട് എ.കെ-47 വെടിയുണ്ടകള്‍, 50 റൗണ്ട് എം4 വെടിയുണ്ടകള്‍ എന്നിവയുള്‍പ്പെടെ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍

ശ്രീനഗര്‍: കുപ്വാരയില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന സ്‌ഫോടനത്തില്‍ തകര്‍ത്തു ലഷ്‌കര്‍ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്റെ വീടും സ്‌ഫോടനത്തില്‍ തകര്‍ത്തു. ഇവിടെനിന്ന് വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തു.പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീകരര്‍ക്കെതിരെ നടപടി സൈന്യം ശക്തമാക്കിയത്. .

മുഷ്താഖാബാദ് മച്ചിലിലെ സെഡോരി നാലയിലെ വനപ്രദേശത്തു സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയിരുന്നു. ഇത് സൈന്യം തകര്‍ത്തു. അഞ്ച് എ.കെ-47 തോക്കുകള്‍, എട്ട് എ.കെ-47 വെടിമരുന്നുകള്‍, കൈത്തോക്ക്, കൈത്തോക്കിനുള്ള വെടിയുണ്ടകള്‍, 660 റൗണ്ട് എ.കെ-47 വെടിയുണ്ടകള്‍, 50 റൗണ്ട് എം4 വെടിയുണ്ടകള്‍ എന്നിവയുള്‍പ്പെടെ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button