
ടെഹ്റാൻ: രാജ്യത്തെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ നടുങ്ങി ഇറാൻ. ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായ സ്ഫോടനത്തിൽ 4 പേർക്ക് ജീവൻ നഷ്ടമായതായി ഇറാൻ അറിയിച്ചു. 562 പേർ പരിക്കുകളോടെ ആശുപത്രിയിൽ എന്നും ഇറാൻ വ്യക്തമാക്കി. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. സ്ഫോടന കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറാൻ പ്രസിഡന്‍റ് ഉത്തരവിട്ടു. സ്ഫോടന കാരണം അന്വേഷിക്കുന്നുവെന്നും യാഥാർത്ഥ്യം ഉടൻ തന്നെ കണ്ടെത്തുമെന്നും ഇറാൻ വ്യക്തമാക്കി.
Post Your Comments