KeralaNattuvarthaLatest NewsNewsIndia

ഇങ്ങളിങ്ങനെ പ്രണയിച്ച് ജീവിക്കുന്നതിനെയാണ് മറ്റേ ജിഹാദ് എന്ന് വിളിക്കുന്നതെങ്കിൽ ആ ജിഹാദ് പൊളിയാണ്: ശ്രീജിത്ത്‌ പെരുമന

കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ കൂടുതൽ വിവാദങ്ങൾ പുറത്തു വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നു. കൂടുതൽ പേരും പ്രണയ വിവാഹമെന്ന് പറഞ്ഞ് വിഷയത്തിൽ വിവാദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പതിനെട്ടു ദിവസത്തെ പരിചയം എങ്ങനെയാണ് പ്രണയമാകുന്നതെന്നാണ് വിമർശകരിൽ നിന്നും ചോദ്യം ഉയരുന്നത്.

Also Read:കള്ളപ്പണം വെളുപ്പിക്കൽ കേസ് : നവാബ് മാലിക്കിന്‍റെ ഹർജിയിൽ അടിയന്തിരവാദം കേൾക്കാൻ തയ്യാറായി സുപ്രീം കോടതി

സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കളോടൊപ്പം തന്നെ ഫേസ്ബുക് സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. ‘ഇങ്ങളിങ്ങനെ പ്രണയിച്ച് ജീവിക്കുന്നതിനെയാണ് മറ്റേ ജിഹാദ് എന്ന് വിളിക്കുന്നത് എങ്കിൽ ആ ജിഹാദ് പൊളിയാണെ’ന്നാണ് സംഭവത്തിൽ അഡ്വ ശ്രീജിത്ത്‌ പെരുമന പ്രതികരിച്ചത്. എന്നാൽ, സംഭവത്തിൽ വിവാദങ്ങൾ ഒരുഭാഗത്ത് കത്തിക്കയറുകയാണ്.

അതേസമയം, സംഭവത്തിൽ കൃത്യമായ വിശദീകരണവുമായി വിവാഹിതയായ ജ്യോത്സ്ന രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ പ്രായപൂര്‍ത്തിയായ വ്യക്തികളാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിക്കുക. എന്റെ ആ തീരുമാനമാണ് ഞാന്‍ പ്രകടിപ്പിച്ചത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് കേട്ടാണ് ഞാന്‍ ‘ലവ് ജിഹാദ്’ വിവാദം അറിഞ്ഞതെന്നായിരുന്നു ജ്യോത്സ്‌നയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button