
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന 41കാരിക്ക് മസ്തിഷ്‌കജ്വരമെന്ന് സ്ഥിരീകരണം. നിപയുടെ ലക്ഷണങ്ങള്‍ ആണെന്നു കരുതി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ പരിശോധനാഫലം വന്നതോടെയാണ് ആശങ്കയൊഴിഞ്ഞത്.
മലപ്പുറം കുറ്റിപ്പുറം സ്വദേശിക്കാണ് നിപയല്ല, മസ്തിഷ്‌കജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗലക്ഷണങ്ങളോടെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതിയെ ലക്ഷണങ്ങള്‍ മൂര്‍ഛിച്ചതിനേ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments