ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട തന്‍റെ ഹർജിയിൽ അടിയന്തരവാദം കേൾക്കണമെന്ന എൻ.സി.പി നേതാവും മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയുമായ നവാബ് മാലിക്കിന്‍റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജയിലിൽ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നവാബ് മാലിക് സുപ്രീംകോടതിയെ സമീപിച്ചത്.
ജയിലിൽ കഴിയുന്ന മാലിക്കിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് സിബലിനോട് ആവശ്യപ്പെട്ടു.
Post Your Comments