മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ശക്തന്മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ശക്തരായ ലിവർപൂളിനെ നേരിടും. സിറ്റിയുടെ തട്ടകത്തിൽ രാത്രി ഒമ്പത് മണിക്കാണ് മത്സരം. പ്രീമിയർ ലീഗ് ചാമ്പ്യൻമാരാരെന്ന് നിശ്ചയിക്കുന്നതിൽ ഏറ്റവും നിർണായക പോരാട്ടമാണിത്. 30 കളിയിൽ 73 പോയിന്‍റുള്ള സിറ്റി ഒന്നാം സ്ഥാനത്തും, ഒരു പോയിന്റ് കുറവുള്ള ലിവർപൂൾ തൊട്ടുപിന്നിലുണ്ട്.
സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നതിന്‍റെ ആനുകൂല്യം സിറ്റിക്കുണ്ട്. സിറ്റി 70 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 18 ഗോൾ മാത്രം. ലിവർപൂൾ 77 ഗോളാണ് എതിരാളികളുടെ പോസ്റ്റിൽ സ്കോർ ചെയ്തത്. വഴങ്ങിയത് 20 ഗോളും. റിയാദ് മെഹറസ്, ഫിൽ ഫോഡൻ, റഹീം സ്റ്റെർലിംഗ് എന്നിവരെ മുന്നേറ്റത്തിൽ അണിനിരത്തുമ്പോൾ ബെർണാർഡോ സിൽവ, റോഡ്രി, കെവിൻ ഡിബ്രൂയിൻ എന്നിവരായിരിക്കും സിറ്റിയുടെ മധ്യനിരയിൽ.
Read Also:- പ്രീമിയർ ലീഗിൽ യുണൈറ്റഡിന് തോൽവി: ഗോൾമഴ തീർത്ത് ചെൽസി
ലിവർപൂൾ നിരയിയിൽ മുഹമ്മദ് സലാ, സാദിയോ മാനേ എന്നിവർക്കൊപ്പം മുന്നേറ്റ നിരയിൽ മികച്ച ഫോമിലുള്ള ജോട്ട, ഫിർമിനോ, ഡിയാസ് അണിനിരക്കും. കളി നിയന്ത്രിക്കാൻ ഹെൻഡേഴ്‌സൺ, ഫാബീഞ്ഞോ, തിയാഗോ എന്നിവരുമുണ്ട്. ഇരു ടീമിന്‍റെ പ്രതിരോധ നിരയും ഒപ്പത്തിനൊപ്പമെങ്കിലും പരിക്കേറ്റ റൂബൻ ഡിയാസിന്‍റെ അസാന്നിധ്യം സിറ്റിക്ക് തിരിച്ചടിയായേക്കു
Post Your Comments