മാഞ്ചസ്റ്റര്‍: നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് പരിശീലകൻ പെപ് ഗ്വാര്‍ഡിയോള. മറ്റെന്ത് നേട്ടമുണ്ടാക്കിയാലും ചാമ്പ്യൻസ് ലീഗ് കിരീടമില്ലെങ്കില്‍ പൂര്‍ണതയുണ്ടാകില്ലെന്ന് ഗ്വാര്‍ഡിയോള ഇഎഫ്എല്‍ കപ്പില്‍ ലിവർപൂളിനെതിരായ മത്സരശേഷം പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിൽ തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റി നിലവില്‍ ആഴ്‌സണലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 2016 മുതല്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഗ്വാര്‍ഡിയോളയുടെ കീഴില്‍ 11 കിരീടങ്ങളാണ് ഇത്തിഹാദിലെത്തിച്ചത്. നാല് പ്രീമിയര്‍ ലീഗ്, നാല് ഇഎഫ്എല്‍ കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ്, ഒരു എഫ്എ കപ്പ്.
ഇത്തവണ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെയ്പ്‌സിഗാണ് സിറ്റിയുടെ എതിരാളികള്‍. കഴിഞ്ഞ മാസം സിറ്റിയുമായുള്ള കരാര്‍ 2025 വരെ പെപ് നീട്ടിയിരുന്നു. അതേസമയം, ഇഎഫ്എല്‍ കപ്പില്‍ ലിവര്‍പൂളിനെ തകർത്ത് സിറ്റി ക്വാർട്ടറിൽ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു സിറ്റിയുടെ ജയം.
Read Also:- കാലുകൾ തരും ചില രോഗസൂചനകൾ: അവഗണിക്കരുത്
ഇഎഫ്എല്‍ കപ്പ് ക്വാർട്ടറിൽ സതാംപ്റ്റണാണ് സിറ്റിയുടെ എതിരാളികള്‍. ജനുവരി പത്തിനാണ് സിറ്റി- സതാംപ്റ്റൺ പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചാള്‍ട്ടനെയും നോട്ടിങ്ഹാം ഫോറസ്റ്റ്, വോള്‍വ്‌സിനെയും ന്യൂകാസില്‍ യുണൈറ്റഡ്, ലെസ്റ്റർ സിറ്റിയെയും നേരിടും.
Post Your Comments