Latest NewsNewsFootballSports

യുണൈറ്റഡിന് തിരിച്ചടി: ഡച്ച് സൂപ്പർ താരം ലിവർപൂളിൽ

മാഞ്ചസ്റ്റർ: ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച നെതെർലൻഡ്സിന്റെ യുവതാരം കോഡി ഗാക്പോയെ സ്വന്തമാക്കി ലിവർപൂൾ. പിഎസ്‍വി ഐന്തോവൻ താരത്തിന്‍റെ കരാർ സ്ഥിരീകരിച്ചു. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പ്രതീക്ഷയായിരുന്നു കോഡി ഗാക്പോ. ലോകകപ്പിൽ ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾ നേടിയ യുവതാരം മികവ് തെളിയിച്ചു.

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഡച്ച് താരത്തെ ടീമിലെത്തിക്കാൻ എറിക് ടെൻഹാഗും യുണൈറ്റഡും രംഗത്തെത്തിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ലിവർപൂൾ വമ്പന്‍ കരാറുമായി വിങ്ങറെ സ്വന്തമാക്കി. 373 കോടി രൂപയാണ് ട്രാൻസ്‌ഫർ തുക. ഔദ്യോഗികമായി തുക പുറത്തുവിട്ടിട്ടില്ലെങ്കിലും പിഎസ്‍വി ക്ലബ്ബിന്‍റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന ട്രാൻസ്‌ഫറെന്നാണ് ടീം വ്യക്തമാക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കിയതോടെ മുന്നേറ്റനിര ശക്തമാക്കാനായിരുന്നു യുണൈറ്റഡിന്‍റെ തീരുമാനം. എന്നാൽ, ഡച്ച് നായകനും ലിവർപൂൾ താരവുമായ വിർജിൽ വാൻഡെയ്ക്കിന്‍റെ ഇടപെടലാണ് ലിവർപൂളിലെത്താൻ ഗാക്പോയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

Read Also:- ശ്രദ്ധിക്കൂ!! ദിവസവും മുട്ട കഴിക്കുന്നവരാണോ നിങ്ങൾ

ഈ സീസണിൽ പിഎസ്‍വിക്കായി 14 മത്സരങ്ങളിൽ 9 ഗോളും 12 അസിസ്റ്റും ഗാക്പോ സ്വന്തമാക്കിയിട്ടുണ്ട്. 5 യൂറോപ്പ ലീഗ് മത്സരങ്ങളിൽ മൂന്ന് ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. ഇടക്കാല ട്രാൻസ്‌ഫർ ജാലകം തുടങ്ങുന്ന ജനുവരി ഒന്നിന് തന്നെ കരാർ യാഥാർത്ഥ്യമായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button