ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു പ്രീമിയർ ലീഗ് താരം കൂടി സൗദി അറേബ്യയിലേക്ക്. ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയാണ് പ്രമുഖ സൗദി ക്ലബിന്‍റെ ടാർഗറ്റ്. എന്നാൽ റൊണാൾഡോയുടെ അൽ നസർ അല്ല ഫിർമിനോയെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലിവർപൂളുമായി ഫിർമിനോയുടെ നിലവിലെ കരാർ ഈ സീസണിന് ഒടുവിൽ അവസാനിക്കും.
31കാരനായ താരത്തിൻറെ കരാർ നീട്ടുന്നതിനോട് പരിശീലകൻ ക്ലോപ്പിന് എതിർപ്പില്ലെന്നും സൂചനയുണ്ട്. ലിവർപൂൾ വിടാൻ തയ്യാറെന്ന സൂചന ഫിർമിനോയും ഇതുവരെ നൽകിയിട്ടില്ല. 2015ൽ ലിവർപൂളിലെത്തിയ ഫിർമിനോ ക്ലബിനായി 348 കളിയിൽ 107 ഗോളുകൾ നേടിയിട്ടുണ്ട്. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നസ്റിൽ എത്തിയതോടെ പിഎസ്‌ജി താരം കിലിയന്‍ എംബാപ്പെ മറികടന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമെന്ന നേട്ടം സ്വന്തമാക്കി.
സൗദി ക്ലബായ അൽ നസ്ര്‍ ഏകദേശം 1,950 കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. 128 മില്യന്‍ ഡോളറാണ് എംബാപ്പെയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്.
2025 ജൂൺ വരെയുള്ള കരാറില്‍ 200 മില്യൺ യൂറോയ്ക്കാണ് റൊണാൾഡോ അൽ നസ്‌റിന്‍റെ ഒമ്പതാമത്തെ വിദേശ കളിക്കാരനായി സൗദിയില്‍ എത്തിയത്. പോര്‍ച്ചുഗീസ് ഇതിഹാസമായ റൊണാള്‍ഡോയെ കഴിഞ്ഞ ദിവസം അല്‍ നസ്ര്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.
Post Your Comments